ചെന്നൈ പ്ലേയര്‍ ഷെയിന്‍ വാട്‌സണെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ആരാധകര്‍

പിഎല്‍ 12ാം സീസണില്‍ ദയനീയ പ്രകടനമാണ് ഓസ്‌ട്രേലിയന്‍ താരം കൂടിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയര്‍ ഷെയിന്‍ വാട്‌സണ്‍ ഇതുവരെ കാഴ്ച വച്ചത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മികച്ച ഫോമുമായി ഇന്ത്യയിലേക്കെത്തിയ വാട്‌സണ്‍, ഇത്തവണ ഐപിഎല്ലില്‍ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് നേടിയത് വെറും 147 റണ്‍സാണ്. ഈ മത്സരങ്ങളില്‍ താരത്തിന്റെ ബാറ്റിംഗ് ശരാശരി 14.7 ഉം, പ്രഹരശേഷി 112.21 ഉം മാത്രമാണ്.

സീസണില്‍ ഇതേ വരെ ടീമിന് മികച്ച തുടക്കം നല്‍കാന്‍ കഴിയാതിരുന്ന വാട്‌സണെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താക്കണമെന്നാണ് ആരാധകരുടെ വാദം. വാട്‌സണ് പകരം ഇന്ത്യന്‍ താരം മുരളി വിജയെ ഓപ്പണിംഗ് സ്ഥാനത്തേക്ക് കൊണ്ട് വരണമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

Top