ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈയും തമ്മില്‍ ഏറ്റുമുട്ടും

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. പതിനൊന്നില്‍ എട്ടുകളിയും ജയിച്ച് പ്ലേ ഓഫിലെത്തിയ ധോണിപ്പട ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. റെയ്ന, ഡുപ്ലെസി, വാട്സണ്‍, താഹിര്‍, ഹര്‍ഭജന്‍, ബ്രാവോ തുടങ്ങിയവരുടെ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്.

ക്വിന്റണ്‍ ഡി കോക്ക് ഒഴികെയുള്ളവര്‍ സ്ഥിരത പുലര്‍ത്താത്തതാണ് മുംബൈയുടെ ആശങ്ക. ബൗളിംങില്‍ മലിംഗയും ബുംറയുമുള്ള മുംബൈയ്ക്കാണ് ആധിപത്യം. ഐപിഎല്ലില്‍ ഇരുടീമും ഏറ്റുമുട്ടിയത് 27 തവണ മുംബൈ പതിനഞ്ചിലും ചെന്നൈ പന്ത്രണ്ടിലും ജയിച്ചു.രാത്രി എട്ടിന് ചെന്നൈയിലാണ് മത്സരം.

Top