ഐപിഎല്‍; ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

അബുദാബി: ഐപിഎല്ലില്‍ ഇന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. ചെന്നൈ ആവട്ടെ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. പോയിന്റ് പട്ടികയില്‍ 14 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമതും 12 പോയിന്റുമായി ചെന്നൈ രണ്ടാമതുമാണ്.

ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ സാം കറന്‍ ചെന്നൈ ടീമില്‍ ഇടം പിടിച്ചേക്കും. അങ്ങനെ വന്നാല്‍ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് പുറത്തേക്കുള്ള വഴിയാകും. എന്നാല്‍ ആദ്യ മത്സരത്തില്‍ ആര്‍സിബി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.

ആര്‍സിബിയിലും ടീമില്‍ മാറ്റം വന്നേക്കും. ടിം ഡേവിഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. അങ്ങനെ വന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറിയ വാനിഡു ഹസരങ്ക പുറത്തിരിക്കേണ്ടിവരും. രണ്ട് ഓവര്‍ മാത്രമാണ് ഹസരങ്ക എറിഞ്ഞത്, വിക്കറ്റൊന്നും നേടിയതുമില്ല 20 റണ്‍സ് നല്‍കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇരു ടീമിലും ഓരോ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

 

Top