ഐപിഎൽ: രാജസ്ഥാനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ബാറ്റിങ്

dhoni

മുംബൈ: ഐപിഎൽ 14ആം സീസണിലെ 12ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു.

ഇരു ടീമുകളിലും മാറ്റങ്ങളില്ല. ഇരു ടീമുകളും രണ്ട് മത്സരങ്ങൾ വീതം കളിച്ച് ഓരോ മത്സരം വിജയിച്ചു. അതുകൊണ്ട് തന്നെ വിജയം തുടരുകയാവും ഇരു ടീമുകളുടെയും ലക്ഷ്യം.

Top