ഐപിഎല്‍ താരലേലം ; കരുണ്‍ നായര്‍ പഞ്ചാബില്‍, ബെന്‍സ്റ്റോക്ക് ചിലവേറിയ താരം

ബെംഗളൂരു: 2018 സീസണിലേക്കുള്ള താരലേലം ബെംഗളൂരുവില്‍ പുരോഗമിക്കവെ മലയാളി താരം കരുണ്‍ നായരെ 5.6 കോടിയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. 12.5 കോടിയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ബെന്‍ സ്‌റ്റോക്കിനെ സ്വന്തമാക്കിയത്. 12 കോടി വരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് താരത്തിന്റെ ലേലത്തുക ഉയര്‍ത്തിയത്. എന്നാല്‍ രാജസ്ഥാന്‍ ലേലത്തില്‍ വന്നതോടെ ഇവര്‍ പിന്മാറി.

ആദ്യം ശിഖര്‍ ധവാനായിരുന്നു ലേലത്തില്‍ വന്ന താരം. പഞ്ചാബും രാജസ്ഥാനുമാണ് ലേലത്തില്‍ തുടക്കം മുതല്‍ പങ്കെടുത്തത്. രാജസ്ഥാന്‍ പിന്മാറിയപ്പോള്‍ മുംബൈയ് രംഗത്തെത്തി. എന്നാല്‍ പഞ്ചാബ് അഞ്ച് കോടി പ്രഖ്യാപിച്ചതോടെ ഇവരും പിന്മാറി.

പ്രമുഖ താരങ്ങളും ലേലത്തുകയും

1. ലോകേഷ് രാഹുല്‍ 11 കോടി (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്)

2. കരുണ്‍ നായര്‍ 5.60 കോടി (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്)

3. യുവരാജ് സിംഗ് 2 കോടി (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്)

4. ഡ്വൈന്‍ ബ്രാവോ 6.40 കോടി (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്)

5. ഗൗതം ഗംഭീര്‍ 2.80 കോടി (ഡല്‍ഹി ഡയര്‍ ഡെവിള്‍സ്)

6. ഗ്‌ളെന്‍ മാക്‌സ്‌വെല്‍ 9 കോടി (ഡല്‍ഹി ഡയര്‍ ഡെവിള്‍സ്)

7. ഹര്‍ബജന്‍ സിംഗ് 2 കോടി ( ചെന്നൈ സൂപ്പര്‍ കിംഗ്‌സ്)

8. മിച്ചല്‍ സ്ര്‍റ്റാര്‍ക്ക് 9.40 കോടി (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

9. അജിങ്ക്യ രഹാനെ 4 കോടി ( രാജസ്ഥാന്‍ റോയല്‍സ്)

10. ശിഖര്‍ ധവാന്‍ 5.20 കോടി (സണ്‍ റൈസസ് ഹൈദരാബാദ്)

11. ക്രിസ് ലിന്‍ 9.60 കോടി ( കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

12. ബ്രണ്ടന്‍ മക്കല്ലം 3.60 കോടി ( റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍)

13. ആരോണ്‍ ഫിഞ്ച് 6.20 കോടി (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്)

അതേസമയം സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിനെ ആരും തന്നെ ലേലം വിളിച്ചില്ല. ഗെയ്‌ലിനായി നാളെ ഒന്നു കൂടി ലേലം നടക്കും.

Top