ഐപിഎല്ലിലെ ടീമുകളുടെ എണ്ണം പത്താക്കി വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്ത വ്യാജം; ബിസിസിഐ

പിഎല്ലിലെ ടീമുകളുടെ എണ്ണം പത്താക്കി വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകളെ നിഷേധിച്ച് ബിസിസിഐ. ഐപിഎല്‍ വിപുലീകരിക്കുന്നു എന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ആലോചന പോലും നടന്നില്ലെന്നും ബിസിസിഐ അറിയിച്ചു.

പത്ത് ടീമുകളാക്കിയാല്‍ ലീഗിന്റെ ദൈര്‍ഘ്യവും മത്സരങ്ങളുടെ എണ്ണവും വര്‍ധിക്കും. ഐസിസി അനുവദിച്ച് നല്‍കുന്ന വിന്‍ഡോയില്‍ അത് സാധ്യമാകില്ല. ലീഗിന്റെ ദൈര്‍ഘ്യം അധികരിക്കുന്നത് ക്രിക്കറ്റ് ആരാധകരുടെ താത്പര്യത്തിനു വിരുദ്ധമാണെന്നും ബിസിസിഐ അറിയിച്ചു.

ഐപിഎല്‍ ടീമുകളും ഒഫീഷ്യലുകളുമായി ലണ്ടനില്‍ യോഗം നടക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. ടീമുകള്‍ പത്താക്കി ഉയര്‍ത്താനാണ് തീരുമാനമെന്നും ഇക്കാര്യത്തില്‍ ഉടന്‍ ഔദ്യോഗിക പ്രതികരണം ഉണ്ടാവുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

Top