ടീമിന്റെ മികച്ച തിരിച്ച് വരവിന് കാരണം ഇതൊക്കെ; വെളിപ്പെടുത്തലുമായ് ബാംഗ്ലൂര്‍ നായകന്‍

പിഎല്‍ പന്ത്രണ്ടാം സീസണില്‍ മികച്ച തുടക്കമായിരുന്നില്ല വീരാട് കൊഹ്ലിയുടെ ബാംഗ്ലൂര്‍ പടയ്ക്ക്. കളിച്ച ആദ്യ 6 മത്സരങ്ങളിലും പരാജയപ്പെട്ട ടീം പിന്നീട് കളിച്ച അഞ്ചില്‍ നാല് മത്സരങ്ങളിലും ജയം നേടി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണിപ്പോള്‍. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയം നേടിയാല്‍ പ്ലേ ഓഫിലെത്താനുള്ള വിദൂര സാധ്യതയും നിലവില്‍ ടീമിന് മുന്നിലുണ്ട്.

ഇപ്പോഴിതാ ടീമിന്റെ ദയനീയ തുടക്കത്തില്‍ നിന്ന് തുടര്‍ വിജയങ്ങളിലേക്ക് നയിച്ചതെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ വീരാട് കൊഹ്ലി. തുടര്‍ തോല്‍വികള്‍ സംഭവിച്ച സമയം ടീം വലിയ നിരാശയിലായിരുന്നു. എന്നാല്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ആസ്വദിച്ച് കളിക്കാന്‍ അന്ന് തങ്ങള്‍ കൂട്ടായ തീരുമാനമെടുത്തിരുന്നെന്നും… ‘ സമ്മര്‍ദ്ദങ്ങള്‍ വേണ്ടെന്നും പരമാവധി ആസ്വദിച്ച് കളിക്കാനാണ് തീരുമാനിച്ചതെന്നും കൊഹ്ലി പറയയുന്നു. ഇതോടെ ടീമിന്റെ മത്സരഫലങ്ങളിലും മാറ്റമുണ്ടാക്കി. ഞങ്ങള്‍ നല്ല ടീമാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഒരു ടീമെന്ന നിലയില്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ കളിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യം. ഇത് ഫലം കണ്ടു, ടീം വിജയവഴിയിലുമെത്തി.’ കോഹ്ലി പറഞ്ഞുനിര്‍ത്തി.

Top