ഐപിഎല്‍; ഇന്ന് ബാംഗ്ലൂര്‍ പഞ്ചാബ് പോരാട്ടം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മില്‍ പോരാട്ടം. 10 മത്സരങ്ങളില്‍ നിന്ന് 5 ജയവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്, ജയം നേടാനായാല്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ സാധിക്കും.

പ്ലേ ഓഫ് സാദ്ധ്യതകള്‍ ബാംഗ്ലൂരിന് അവസാനിച്ചെങ്കിലും ജയം മാത്രമാണ് ബാംഗ്ലൂരിന്റെ ലക്ഷ്യം. സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 3 ജയം മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്. രാത്രി എട്ടിന് ബംഗളുരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Top