ഐപിഎല്‍; ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് മോശം തുടക്കം

അബുദാബി: രാജസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് മോശം തുടക്കം. ഓപ്പണര്‍മാരായ പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവരുടെ വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി. എട്ട് പന്തില്‍ എട്ട് റണ്‍സ് നേടിയ ധവാന്‍ കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ ബൗള്‍ഡ് ആയപ്പോള്‍ പത്ത് റണ്‍സ് നേടിയ ഷാ, സക്കറിയയുടെ പന്തില്‍ ക്യാച്ച് നല്‍കി പുറത്തായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് നേടിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇന്ന് മത്സരിക്കുന്നത്. ക്രിസ് മോറിസ്, എവിന്‍ ലൂയിസ് എന്നിവര്‍ കളിക്കുന്നില്ല. പകരം ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ടബേരാസ് ഷംസി, ഡേവിഡ് മില്ലര്‍ എന്നിവര്‍ ടീമിലെത്തിയിട്ടുണ്ട്. പരിക്കേറ്റ ഓസിസ് താരം മാര്‍ക്കസ് സ്റ്റോയ്‌നിസിന് പകരം ലളിത് യാദവിനെ ഉള്‍പ്പെടുത്തിയാണ് ഡല്‍ഹി ഇന്ന് മത്സരത്തിനിറങ്ങുന്നത്.

ആദ്യ പാദത്തിലും രണ്ടാം പാദത്തിലും മികച്ച പ്രകടനവുമായാണ് ഇരുടീമുകളും മുന്നേറുന്നത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. എട്ട് മത്സങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍.

 

Top