ഐപിഎല്‍; ഓസ്‌ട്രേലിയന്‍ സംഘം നാട്ടില്‍ തിരിച്ചെത്തി

സിഡ്നി: ഐപിഎല്ലില്‍ നിന്ന് മടങ്ങിയ ശേഷം മാലദ്വീപില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ഓസ്‌ട്രേലിയന്‍ സംഘം നാട്ടില്‍ തിരിച്ചെത്തി. ഐപിഎല്ലിനെത്തിയ സംഘത്തില്‍ താരങ്ങള്‍ ഉള്‍പ്പടെ മുപ്പത്തിയെട്ടുപേരാണുള്ളത്.

ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് യാത്രാ വിലക്കുള്ളതിനാലാണ് ഓസീസ് സംഘം മാലദ്വീപിലേക്ക് പോയത്. ഇവിടെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാണ് ബിസിസിഐ തയ്യാറാക്കിയ ചാര്‍ട്ടേഡ് വിമാനത്തില്‍ ഓസീസ് താരങ്ങള്‍ മടങ്ങിയത്.

ഓസ്‌ട്രേലിയയില്‍ എത്തിയ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഒഫിഷ്യല്‍സും അടങ്ങിയ സംഘത്തിന് 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമേ വീടുകളിലേക്ക് പോകാനാകു. ഇവര്‍ക്ക് ക്വാറന്റൈനില്‍ കഴിയാനുള്ള സജ്ജീകരണങ്ങള്‍ ന്യു സൌത്ത് വെയില്‍സ് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം രണ്ടാം തവണയും കോവിഡ് പോസറ്റീവ് ആയ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിങ് കോച്ച് മൈക്ക് ഹസി ചെന്നൈയില്‍ നിന്ന് ഖത്തര്‍ വഴി ഇന്ന് ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം നാലിനാണ് ഐ പി എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചത്

 

Top