ഐപിഎല്‍ താരലേലം ഡിസംബർ 19 -ന്; പട്ടികയില്‍ അഞ്ച് കേരള താരങ്ങള്‍

മുംബൈ: ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, ഓള്‍റൗണ്ടര്‍ ജലജ് സക്സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, എസ് മിഥുന്‍ തുടങ്ങിയ അഞ്ച് താരങ്ങള്‍ ഐപിഎല്‍ താരലേല പട്ടികയില്‍ ഉള്‍പ്പെട്ടു. ഈ മാസം 19ന് കൊല്‍ക്കത്തയില്‍ വച്ചാണ് ഐപിഎല്‍ ലേലം നടക്കുക. ആകെ 73 കളിക്കാരെയാണ് ലേലത്തിലൂടെ എട്ട് ടീമുകള്‍ തെരഞ്ഞെടുക്കുക.

332 പേരെയാണ് അന്തിമ ലേലത്തിലേക്ക് തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച 19 കളിക്കാരും കൂടാതെ 24 പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് അന്തിമ പട്ടിക. ഈ പട്ടികയിലാണ് കേരളത്തില്‍ നിന്നുമുള്ള അഞ്ച് താരങ്ങളെ ഉള്‍പ്പെടുത്തിയത്.

ഏറ്റവും കൂടുതല്‍ തുക ഉത്തപ്പയ്ക്കാണ് ലഭിക്കുക. ഒന്നരകോടി രൂപയാണ് ഉത്തപ്പയുടെ അടിസ്ഥാന വില നല്‍കിയത്. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ കെസ്രിക് വില്യംസ്, ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീം, ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ, സറേ താരം വില്‍ ജാക്സ് എന്നീ താരങ്ങളാണ് അന്തിമ പട്ടികയിലുള്ളതായി റിപ്പോര്‍ട്ട്.

Top