ഐപിഎല്‍ മെഗാ ലേലം നാളെ; പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്

ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ഫെബ്രുവരി 12,13 തിയ്യതികളിലായി നടക്കും. ബംഗളൂരുവിലാണ് താരലേലം.പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും ദേശീയ ടീമിനായി കളിക്കാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്.ലേലപ്പട്ടികയില്‍ 370 ഇന്ത്യന്‍ താരങ്ങളും 220 വിദേശ കളിക്കാരുമാണുള്ളത്. ലഖ്നോ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ പുതിയ ടീമുകളെത്തിയതോടെ ഇത്തവണ 10 ടീമുകളാണ് ലേലത്തില്‍ പങ്കെടുക്കുക.

രണ്ടു കോടി രൂപ മുതല്‍ 20 ലക്ഷം രൂപ വരെ അടിസ്ഥാന വിലയുള്ള താരങ്ങള്‍ ഉണ്ട്. ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹാര്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ദേവ്ദത്ത് പടിക്കല്‍, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, ശര്‍ദുല്‍ ഠാകുര്‍, റോബിന്‍ ഉത്തപ്പ, ഉമേഷ് യാദവ് എന്നിവരാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങള്‍.

മുജീബ് സദ്റാന്‍, ആഷ്ടണ്‍ ആഗര്‍, നതാന്‍ കോര്‍ട്ടര്‍നൈല്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആഡം സാംപ, ശാകിബുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, സാം ബില്ലിങ്സ്, സാഖിബ് മഹ്‌മൂദ്, ക്രിസ് ജോര്‍ഡന്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, ജേസണ്‍ റോയ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ല, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, ക്വിന്റണ്‍ ഡികോക്, മര്‍ച്ചന്‍ഡ് ഡി ലാന്‍ഗെ, ഫാഫ് ഡുപ്ലസി, കാഗിസോ റബാദ, ഇംറാന്‍ താഹിര്‍, ഫാബിയന്‍ അലന്‍, ഡൈ്വന്‍ ബ്രാവോ, എവിന്‍ ലൂയിസ് എന്നിവരാണ് ഈ പട്ടികയില്‍ വരുന്ന വിദേശ താരങ്ങള്‍.ദക്ഷിണാഫ്രിക്കന്‍ ലെഗ്സ്പിന്നര്‍ ഇംറാന്‍ താഹിറാണ് (43) ലേലത്തിനുള്ള സീനിയര്‍ സിറ്റിസണ്‍. ഇന്ത്യന്‍ താരങ്ങളായ എസ്. ശ്രീശാന്ത് (39), അമിത് മിശ്ര (39), വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡൈ്വന്‍ ബ്രാവോ (38) എന്നിവരാണ് മറ്റു വെറ്ററന്‍ താരങ്ങള്‍.

ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍ ഇവരാണ്

പഞ്ചാബ് കിങ്സ്: മായങ്ക് അഗര്‍വാള്‍, ഷര്‍ഷദീപ് സിങ്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: കെയ്ന്‍ വില്യംസണ്‍, ഉംറാന്‍ മാലിക്, അബ്ദുസ്സമദ്.

രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍, ജോസ് ബട്ലര്‍, യശസ്വി ജെയ്സ്വാള്‍.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്ലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, കീറണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്.

ചെന്നൈ സൂപ്പര്‍ കിങ്സ്: എം.എസ്. ധോണി, രവീന്ദ്ര ജദേജ, മുഈന്‍ അലി, ഋതുരാജ് ഗെയ്ക്വാദ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി.

ഡല്‍ഹി കാപിറ്റല്‍സ്: ഋഷഭ് പന്ത്, അക്സര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച് നോര്‍ട്യേ.

ലഖ്നോ സൂപ്പര്‍ ജയന്റ്സ്: ലോകേഷ് രാഹുല്‍, മാര്‍കസ് സ്റ്റോയ്നിസ്, രവി ബിഷ്ണോയ്.

ഗുജറാത്ത് ടൈറ്റന്‍സ്: ഹര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മന്‍ ഗില്‍

 

Top