ഐ.പി.എല്‍ താരലേലം; റെക്കോഡ് തുകയ്ക്ക് മോറിസിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

ചെന്നൈ: ഐ.പി.എല്‍ പതിനാലാം സീസണിലേക്കുള്ള താരലേലത്തിൽ ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 16.25 കോടി രൂപയ്ക്കാണ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോഡാണ് ഇതിലൂടെ മോറിസ് മറികടന്നത്. ഡല്‍ഹി ടീമായിരുന്നു അന്ന് യുവരാജിനെ സ്വന്തമാക്കിയത്.

അതേസമയം പഞ്ചാബ് കിങ്‌സ് റിലീസ് ചെയ്ത ഒസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 14.25 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും സ്വന്തമാക്കി. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ 3.20 കോടി രൂപയ്ക്ക് കൊല്‍ക്കത്തയും സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി.

Top