മലയാളി താരം ബേസില്‍ തമ്പിയെ 95 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കി

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണില്‍ നേട്ടമുണ്ടാക്കി മലയാളി താരം ബേസില്‍ തമ്പി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലാണ് ബേസില്‍ സ്ഥാനം പിടിച്ചത്. 95 ലക്ഷം രൂപയ്ക്കാണ് ബേസിലിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപയായിരുന്നു ബേസിലിന്റെ അടിസ്ഥാന വില.

Top