ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹപരിശീലകനായി അജിത് അഗാര്‍ക്കറെയെ നിയമിച്ചു

ഡല്‍ഹി: ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹപരിശീലകനായി മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. അഗാര്‍ക്കറെ സഹപരിശീലകനായി നിയമിച്ച വിവരം ഡല്‍ഹി ക്യാപിറ്റല്‍സ് ഔദ്യോഗികമായി അറിയിച്ചു.

റിക്കി പോണ്ടിംഗ് മുഖ്യപരിശീലകനായ ടീമില്‍ ഷെയിന്‍ വാട്‌സണും സഹപരിശീലകനായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ ഔദ്യോഗിക പ്ര തികരണം വന്നിട്ടില്ല. അതേസമയം, മുഹമ്മദ് കൈഫ്, അജയ രാത്ര എന്നിവരുമായുള്ള കരാര്‍ അവസാനിച്ചതായും ഫ്രാഞ്ചൈസി അറിയിച്ചു.

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ക്കായി ഐപിഎല്‍ കളിച്ച താരമാണ് അജിത് അഗാര്‍ക്കര്‍. 42 ഇന്നിംഗ്‌സുകള്‍ കളിച്ച താരം 29 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.

 

Top