ഐപിഎല്‍; ഒരു ടീമില്‍ നിന്ന് ഒരു താരത്തെ ഒഴിവാക്കണമെന്ന്

സെപ്റ്റംബര്‍ 19ന് യു.എ.ഇയില്‍ ഐപിഎല്‍ തുടങ്ങാനിരിക്കെ മൂന്ന് ഫ്രാഞ്ചൈസികള്‍ക്കു അപ്രതീക്ഷിത തിരിച്ചടി. യു.എ.ഇയിലേക്കു പറക്കും മുമ്പ് തങ്ങളുടെ ടീമിലെ ഓരോ കളിക്കാരെ വീതം ഒഴിവാക്കേണ്ടി വരുമെന്നതാണ് ഫ്രാഞ്ചൈസികള്‍ക്കു തിരിച്ചടിയായിരിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ഫ്രാഞ്ചൈസികള്‍ക്കാണ് ഈ നിബന്ധന വിനയാവുക.

ഐ.പി.എല്ലിനായി ഓരോ ഫ്രാഞ്ചൈസിയ്ക്കും പരമാവധി 24 താരങ്ങളെ മാത്രമേ യു.എ.ഇയിലേക്കു കൊണ്ടു പോകാന്‍ അനുവാദമുള്ളു. ഇതാണ് കൂടുതല്‍ കളിക്കാരുള്ള ഫ്രാഞ്ചൈസികളെ വെട്ടിലാക്കിയിരിക്കുന്നത്.

ഈ മൂന്ന് ടീമുകളിലും 25 താരങ്ങള്‍ വീതമുണ്ട്. അതിനാല്‍ തന്നെ ഈ ടീമുകള്‍ക്ക് യു.എ.ഇയിലേക്കു പുറപ്പെടുന്നതിനു മുമ്പ് ഒരു താരത്തെ വീതം ഒഴിവാക്കേണ്ടി വരും.

Top