ഐപിഎല്‍ 12ാം സീസണ്‍; 50 കോടി രൂപ സമ്മാന തുക

പിഎല്‍ 12ാം സീസണ് ഇന്ന് കൊടിയിറങ്ങും. ചെന്നൈ സൂപ്പര്‍ കിംങ്‌സും, മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഫൈനല്‍ പോരാട്ടം. വിജയിക്കുന്ന ടീമിന് വമ്പന്‍ തുകയാണ് ലഭിക്കുക.

മൊത്തം 50 കോടി രൂപയാണ് ഈ സീസണ്‍ ഐപിഎല്ലിന്റെ സമ്മാന തുകയായി മാത്രം ബിസിസിഐ നല്‍കുന്നത്. ഇതില്‍ കിരീട ജേതാക്കള്‍ക്ക് ലഭിക്കുക 25 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 12.5 കോടി രൂപ ലഭിക്കും. ഇത്തവണ മൂന്നാം സ്ഥാനത്തെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പോക്കറ്റില്‍ 10.5 കോടി രൂപയും, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ പോക്കറ്റില്‍ 8.5 കോടി രൂപയുമെത്തും.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ഇത്തവണ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കാനാണ് കൂടുതല്‍ സാധ്യതകളും. ഓറഞ്ച് ക്യാപ്പ് ജേതാവിന് 10 ലക്ഷം രൂപ ലഭിക്കും. ഇതേ തുക തന്നെയാണ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരത്തിനും( പര്‍പ്പിള്‍ ക്യാപ്പ് ജേതാവ്) ലഭിക്കുക. ടൂര്‍ണമെന്റിലെ മോസ്റ്റ് വാല്യൂവബിള്‍ താരത്തിനും ലഭിക്കും ഇക്കുറി 10 ലക്ഷം രൂപ.

Top