ഐപിഎൽ; ഗുജറാത്ത് ടൈറ്റൻസ്‍ ഇന്ന് പ‌ഞ്ചാബ് കിംഗ്‌സിനെ നേരിടും

പിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ്‍ ഇന്ന് പ‌ഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. 9 കളിയിൽ 16 പോയിൻറുമായി ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇന്ന് ഇറങ്ങുന്നത്.

സീസണിലാദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് ടൈറ്റൻസ് ആറ് വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തോൽപിച്ചിരുന്നു. 59 പന്തിൽ 96 റൺസ് നേടിയ ശുഭ്‌മാൻ ഗില്ലായിരുന്നു ഗുജറാത്തിൻറെ ടോപ് സ്‌കോറർ. സായ് സുദർശൻ 35ഉം നായകൻ ഹർദിക് പാണ്ഡ്യ 27ഉം റൺസെടുത്തു. അവസാന രണ്ട് പന്തിൽ സിക്‌സർ പറത്തി രാഹുൽ തെവാട്ടിയയായിരുന്നു മത്സരം ജയിപ്പിച്ചത്.

എന്നാൽ 9 കളിയിൽ 8 പോയിൻറുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബിന് ജയം അനിവാര്യമാണ്. അതേസമയം ഇന്നലത്തെ ജയത്തോടെ 10 കളികളിൽ എട്ട് പോയിൻറ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. തുടർച്ചയായ രണ്ടാം പരാജയം വഴങ്ങിയ രാജസ്ഥാൻ റോയൽസ് 10 കളികളിൽ 12 പോയൻറുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.

Top