ഐപിഎൽ 2021: സഞ്ജുവിനെ വിലകുറച്ചു കാണരുതെന്ന് മോറിസ്

രിയറിലാദ്യമായി ഐപിഎല്ലില്‍ ഫുള്‍ടൈം ക്യാപ്റ്റനാവാന്‍  തയ്യാറെടുക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി  വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പുകഴ്ത്തി പുതിയ ടീമംഗം ക്രിസ് മോറിസ്.കഴിഞ്ഞ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറെ രാജസ്ഥാന്‍ വാങ്ങിയത്.16.2 കോടി രൂപ മോറിസിനായി രാജസ്ഥാന്‍ വാരിയെറിഞ്ഞിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന തുകയാണിത്.

“സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ ടീമില്‍ കളിക്കാന്‍ പോവുന്നത് ഭാഗ്യമായിട്ടാണ് കാണുന്നത്. അദ്ദേഹവുമായി എനിക്കു നല്ല അടുപ്പമാണുള്ളത്. രാജസ്ഥാന്‍ റോയല്‍സിലും ഡല്‍ഹി ടീമിലും സഞ്ജുവിനൊപ്പം ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്.”മോറിസ് വ്യക്തമാക്കി.

ഐപിഎല്ലിലെ ഏറ്റവും വില പിടിപ്പുള്ള താരമെന്ന പേരുമായി ഇറങ്ങുമ്പോള്‍ സമ്മര്‍ദ്ദമുണ്ടാവുകയെന്നത് സ്വാഭാവികമാണെന്നു മോറിസ് പറഞ്ഞു.

Top