ഐപിഎൽ 2021: ഡയമണ്ട് ഡെക്കായി മടങ്ങിയ മൂന്നാമത്തെ ക്യാപ്റ്റനായി മോര്‍ഗന്‍

പിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ ആദ്യത്തെ ബോള്‍ നേരിടുന്നതിനു മുമ്പ് തന്നെ പുറത്തായതോടെ നാണക്കേടിന്റെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് നായകന്‍ ഇയോന്‍ മോര്‍ഗന്‍. ടൂര്‍ണമെന്റില്‍ ഡയമണ്ട് ഡെക്കായി മടങ്ങിയ മൂന്നാമത്തെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് മോര്‍ഗന്‍.

രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസവുമായ ഷെയ്ന്‍ വോണ്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ എന്നിവരാണ് നേരത്തേ ഡയമണ്ട് ഡെക്കായിട്ടുള്ള മറ്റു ക്യാപ്റ്റന്‍മാര്‍.

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കെകെആറിന്റെ മറ്റൊരു ക്യാപ്റ്റനെ തേടി ഈ നാണക്കേട് എത്തിയിരിക്കുന്നത്.

Top