ഐപിഎൽ 2021: നാല് നിയമങ്ങളില്‍ മാറ്റം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഇത്തവണ ഇന്ത്യയിലെ ആറ് വേദികളിലായി ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം നല്‍കാതെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഇത്തവണ തര്‍ക്കങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി നിയമങ്ങളില്‍ പരിഷ്‌കാരം വരുത്തിയിട്ടുണ്ട്.

ഐപിഎല്ലില്‍ സോഫ്സ്റ്റ് സിഗ്നല്‍ ഉണ്ടാവില്ല. തേര്‍ഡ് അംപയര്‍ക്ക് കൈമാറുന്നതിന് മുമ്പ് ഫീല്‍ഡ് അംപയര്‍ വിധി പറയുന്ന സംവിധാനം ഇത്തവണ വേണ്ടെന്നാണ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. തെറ്റായ വിധിയെത്തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും കുറക്കാന്‍ ഇതിലൂടെ സാധിക്കും.

ഇനി മുതല്‍ ഷോര്‍ട്ട് റണ്‍ തേര്‍ഡ് അംപയറാവും പരിഗണിക്കുക. ഫീല്‍ഡ് അംപയര്‍ക്ക് സംശയം വരികയാണെങ്കിലും തേര്‍ഡ് അംപയര്‍ക്ക് കൈമാറുകയും ഷോര്‍ട്ട് റണ്ണില്‍ കൃത്യമായ വിധി പറയാനും സാധിക്കും. അവസാന സീസണിലും ഷോര്‍ട്ട് റണ്‍സിനെച്ചൊല്ലി വിവാദം ഉണ്ടായിരുന്നു.

ഇത്തവണ മുതല്‍ നോബോള്‍ അംപയര്‍ വിധിച്ചാലും തേര്‍ഡ് അംപയര്‍ക്ക് പരിശോധിച്ച് തീരുമാനം തിരുത്താനാവും. നിലവില്‍ ക്രീസില്‍ നിന്ന് കാല്‍ മുന്നോട്ട് കയറിയുള്ള നോ ബോളുകള്‍ തേര്‍ഡ് അംപയറുടെ സഹായത്തോടെ കൃത്യമായി വിധിക്കാന്‍ സാധിക്കുന്നുണ്ട്.

മത്സരം സമനിലയില്‍ അവസാനിച്ചാല്‍ സൂപ്പര്‍ ഓവറിലൂടെയാവും വിജയിയെ കണ്ടെത്തുക.പുതിയ പരിഷ്‌കാരം അനുസരിച്ച് മത്സരം സമനിലയില്‍ അവസാനിച്ച ശേഷം ഒരു മണിക്കൂര്‍ വരെ സൂപ്പര്‍ ഓവര്‍ നടത്താനാവും. ഇത്തരം ഒരു സന്ദര്‍ഭം ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണെങ്കിലും ഇത്തവണ വരുത്തിയ പരിഷ്‌കാരങ്ങളിലൊന്നാണിത്.

Top