ഐ.പി.എൽ 2021: ‘സിഎസ്‌കെയെ രക്ഷിക്കാന്‍ ധോണി ആ റിസ്‌ക്കെടുക്കണം’-ഗവാസ്ക്കർ

പിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ശനിയാഴ്ച രാത്രി നടന്ന കളിയില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിക്കു മുന്‍ ഇതിഹാസ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറുടെ നിര്‍ണായക ഉപദേശം. വെറും രണ്ടു ബോളുകള്‍ മാത്രം നേരിട്ട ധോണി ഡെക്കായാണ് ക്രീസ് വിട്ടത്. ഡിസി പേസര്‍ അവേശ് ഖാന്റെ ബൗളിങില്‍ അദ്ദേഹം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

2015നു ശേഷം ആദ്യമായിട്ടാണ് ധോണി ഐപിഎല്ലില്‍ ഡെക്കായി പുറത്തായത്. മാത്രമല്ല  ടൂര്‍ണമെന്റിന്റെ ചരിത്ര ത്തില്‍ നാലാം തവണ മാത്രമാണ് ധോണി റണ്ണെടുക്കാനാവാതെ ക്രീസ് വിട്ടത്.”വരാനിരിക്കുന്ന മത്സരങ്ങളില്‍ ധോണി ബാറ്റിങില്‍ കുറേക്കൂടി മുന്നിലേക്കു ഇറങ്ങണമെന്നു ഉപദേശിച്ചിരിക്കുകയാണ് ഗവാസ്‌കര്‍.” സിഎസ്‌കെയുടെ ഭാഗത്തു നിന്നു നോക്കിയാല്‍ തന്റെ ബാറ്റിങ് പൊസിഷന്റെ കാര്യത്തില്‍ ധോണി തീരുമാനമെടുക്കേണ്ടതുണ്ട്. ഡിസിക്കെതിരേ അദ്ദേഹം താഴേക്കാണ് ഇറങ്ങിയത്. അവസാനത്തെ നാലോ, അഞ്ചോ ഓവര്‍ മാത്രം താന്‍ ബാറ്റ് ചെയ്താല്‍ മതിയെന്നാണ് ധോണി ചിന്തിക്കുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

യുവതാരങ്ങളെ മുന്നോട്ട് പ്രൊമോട്ട് ചെയ്യുന്നതിനു പകരം ധോണി സ്വയം ബാറ്റിങില്‍ മുന്നിലേക്കു വരണമെന്നും ഗവാസ്ക്കർ പറഞ്ഞു.

Top