ഐ.പി.എല്‍ 2021: പൃഥ്വി ഷായുടെ ബാറ്റിംഗില്‍ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

അഹമ്മദാബാദ്: അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് ഡല്‍ഹി കാപ്പിറ്റല്‍സ്. അര്‍ദ്ധശതകം നേടിയ പൃഥ്വി ഷായാണ് കളിയിലെ താരം. ഈ വര്‍ഷത്തെ ഐ.പി.എല്ലിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധശതകമാണ് പൃഥ്വി ഷാ നേടിയത്. 41 പന്തില്‍ 82 റണ്‍സാണ് നേടിയത്.

ഏഴു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുത്തു. ആറു കളികളില്‍ നാലു വിജയവുമായാണ് ഡല്‍ഹി മത്സരത്തിന് ഇറങ്ങിയത്.

 

Top