ഐപിഎല്‍ 2021; ഫൈനല്‍ പോരാട്ടത്തില്‍ ചെന്നൈക്ക് ബാറ്റിംഗ്

ദുബൈ: ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.

ഫൈനലില്‍ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. അതേസമയം, കൊല്‍ക്കത്ത മുന്‍പ് രണ്ട് വട്ടം ഐപിഎല്‍ ജേതാക്കളായിട്ടുണ്ട്. ആദ്യ പകുതിയില്‍ നടന്ന മത്സരത്തില്‍ ഏഴാം സ്ഥാനത്തായിരുന്ന കൊല്‍ക്കത്ത യുഎഇയില്‍ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. മധ്യനിരയുടെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയാല്‍ കൊല്‍ക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം.

Top