2020ലെ ഐ.പി.എല്‍ മത്സരങ്ങള്‍, തീയ്യതി പുറത്ത് വിട്ടു; വിദേശതാരങ്ങളുടെ സേവനം കിട്ടില്ല?

2020ലെ ഐ.പി.എല്‍ മത്സരങ്ങള്‍ മാര്‍ച്ച് 29ന് തുടങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തില്‍ ആയിരിക്കും ഉദ്ഘാടന മത്സരം. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി കാപ്പിറ്റല്‍സും തമ്മിലായിരിക്കും ആദ്യ മത്സരം.

ഇതോടെ ഐ.പി.എല്ലില്‍ കളിക്കുന്ന ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്റ് താരങ്ങള്‍ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായി. ഈ ടീമുകള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളുള്ളതാണ് താരങ്ങളുടെ സേവനം ഐ.പി.എല്ലിന് നഷ്ടമാക്കുന്നത്. ആസ്ട്രേലിയയും ന്യൂസിലന്റുമായുള്ള ടി20 പരമ്പരയിലെ അവസാന മത്സരം മാര്‍ച്ച് 29നാണ് നടക്കുക.

ഇംഗ്ലണ്ട് ശ്രീലങ്ക ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് മാര്‍ച്ച് 31നാണ്.

ഏപ്രില്‍ ഒന്ന് മുതല്‍ സീസണ്‍ ആരംഭിക്കുകയാണെങ്കില്‍ ഈ പരാതി ഒഴിവാക്കാനാകും. അത് കൂടി കണക്കിലെടുത്ത് ഐ.പി.എല്‍ ഗവേണിംങ് കൗണ്‍സില്‍ തീരുമാനം മാറ്റാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും സൂചനയുണ്ട്.

Top