റോയല്‍ ചലഞ്ചേഴ്‌സിന് 155 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം. ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 155 റണ്‍സ് നേടി. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായത്. ഏഴ് പന്തില്‍ എട്ടു റണ്‍സെടുത്ത ഫിഞ്ചിനെ മൂന്നാം ഓവറില്‍ ശ്രേയസ് ഗോപാല്‍ വീഴ്ത്തുകയായിരുന്നു. 22 പന്തില്‍ 38 റണ്‍സോടെ ദേവ്ദത്ത് പടിക്കലും 13 പന്തില്‍ ഒമ്പത് റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും ക്രീസില്‍.

Top