ഐപിഎല്‍; കൊല്‍ക്കത്തയെ പറപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

അബുദാബി: ഐപിഎല്ലില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി കൊല്‍ക്കത്ത ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം പാളിയെങ്കിലും പാറ്റ് കമ്മിന്‍സും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് ഭേദപ്പെട്ട റണ്ണിലേക്ക് ടീമിനെ കരകയറ്റുകയായിരുന്നു.

പാറ്റ് കമ്മിന്‍സും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് നേടിയ 87 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 148 റണ്‍സിലേക്ക് നയിച്ചത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് അര്‍ദ്ധ സെഞ്ചുറി നേടി.

മുംബൈക്ക് ഒരു വിധത്തിലുമുള്ള വെല്ലുവിളിയും ഉയര്‍ത്തുന്നതായിരുന്നില്ല പാറ്റ് കമ്മിന്‍സിന്റെയും ഓയിന്‍ മോര്‍ഗന്റെയും മികവില്‍ നേടിയ സ്‌കോര്‍. 16.5 ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് വിജയം നേടിയത്. മുംബൈയ്ക്ക് അനായാസ വിജയവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും നേടിക്കൊടുത്തത് 44 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ്.

Top