രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം. ഡല്‍ഹി മുന്നോട്ടുവച്ച 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ ഡല്‍ഹി കാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. പരാജയത്തിന്റെ വക്കില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ രക്ഷകനായി ഈ സീസണില്‍ രണ്ടു തവണ അവതരിച്ച രാഹുല്‍ തെവാത്തിയയ്ക്ക് ഇത്തവണ പിഴച്ചു.

162 റണ്‍സ് പിന്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ വിജയത്തിലേക്കെന്നു തോന്നിച്ച രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സിനോട് 13 റണ്‍സ് പരാജയം ഏറ്റുവാങ്ങി. അവസാന അഞ്ചോറിലെ കൃത്യതയാര്‍ന്ന ബോളിങ്ങാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്. ഡല്‍ഹിക്കായി നോര്‍ജെയും ദേശ്പാണ്ഡെയും രണ്ട് വീതവും റബാഡയും അക്ഷാറും അശ്വിനും ഓരോ വിക്കറ്റും വീഴ്ത്തി. ശിഖര്‍ ധവാന്‍ 57 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 53 റണ്‍സുമെടുത്തു.

Top