ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

രാധകര്‍ക്ക് ആവേശം പകരാന്‍ ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നെങ്കിലും രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

എതിരാളികളായെത്തുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറിലൂടെ പഞ്ചാബ് കിംഗ്‌സ് ഇലവനെ കീഴടക്കിയിരുന്നവരാണ്. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാകാത്തതിനാല്‍ അമ്പാട്ടി റായ്ഡു ഇന്നും ചെന്നൈ നിരയില്‍ കളിക്കാന്‍ സാദ്ധ്യതയില്ല കാല്‍മുട്ടിന് പരിക്കേറ്റ് ഡ്വെയ്ന്‍ ബ്രാവോയും ടീമിലുണ്ടാവില്ല. എന്നാല്‍ ചെന്നൈ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ടായേക്കും.

ലുങ്കി എന്‍ഗിടിക്ക് പകരം സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ടീമിലെത്തും. പരിക്കേറ്റ അശ്വിന്‍ ഇന്ന് ഡല്‍ഹിക്കായി കളിച്ചേക്കില്ല. റിഷഭ് പന്ത് , പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവര്‍ ഫോമിലേക്ക് എത്തിയാല്‍ ക്യാപിറ്റല്‍സിന് മികച്ച സ്‌കോര്‍ ഉയര്‍ത്താനാവും എന്നാണ് പ്രതീക്ഷ. ആള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസാണ് തുറുപ്പുചീട്ട്.

Top