ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് അബുദാബിയിലാണ് മത്സരം. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കൊടുവില്‍ പഞ്ചാബിനെതിരെ പത്ത് വിക്കറ്റ് ജയവുമായാണ് ചെന്നൈയുടെ വരവ്.

ഡ്വെയ്ന്‍ ബ്രാവോയും അമ്പാട്ടി റായുഡുവും പരുക്ക് മാറിയെത്തിയതിന്റെ പിന്നാലെ ഷെയ്ന്‍ വാട്സണും ഫാഫ് ഡുപ്ലെസിയും ഉഗ്രന്‍ ഫോമിലാണ്. വാട്സണ്‍ നാല്‍പതിലേറെ റണ്‍സ് നേടിയ പത്ത് കളിയില്‍ ഒന്‍പതിലും ചെന്നൈ ജയിച്ചു. ധോണിക്കും ജഡേജയ്ക്കുമൊപ്പം പതിനൊന്നാമന്‍ പിയൂഷ് ചൗള വരെ റണ്‍നേടാന്‍ ശേഷിയുള്ളവരാണെന്നുള്ളതാണ് ചെന്നൈയുടെ പ്രത്യേകത.

രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് കൊല്‍ക്കത്തയുടെ അക്കൗണ്ടിലുള്ളത്. ശ്രുഭ്മാന്‍ ഗില്ലിനെയും ഓയിന്‍ മോര്‍ഗനെയുമാണ് കൊല്‍ക്കത്ത പധാനമായും ആശ്രയിക്കുന്നത്. യുവപേസര്‍മാരായ കമലേഷ് നാഗര്‍കോട്ടിയും ശിവം മാവിയും ബൗളിംഗിലെ പ്രതീക്ഷകള്‍. ഐപിഎഎല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

Top