ഐപിഎല്‍ സീസണ്‍ മാര്‍ച്ച് 29 മുതല്‍; ഫൈനല്‍ മെയ് 24നും

മുംബൈ: ഐപിഎല്‍ സീസണ്‍ മാര്‍ച്ച് 29ന് തുടക്കമാവും. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗത്തിലാണ് തീരുമാനം എടുത്തത്. മെയ് 24ന് മുംബൈയില്‍ വച്ചായിരിക്കും ഫൈനല്‍ മത്സരം നടക്കുക.

എട്ടു മണിക്ക് തന്നെയായിരിക്കും മത്സരങ്ങള്‍ നടക്കുക. എന്നാല്‍ അഞ്ച് മത്സരങ്ങള്‍ വൈകീട്ട് നാലു മണിക്ക് ആയിരിക്കും തുടങ്ങുക.

മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ അര മണിക്കൂര്‍ നേരത്തെയാക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്ന യോഗത്തില്‍ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്.

Top