മുംബൈ ഇന്ത്യന്‍സിനോടും രോഹിത്തിനോടും യുവിക്ക് പറയാനുള്ളത് ഇതാണ്

YUVARAJ SING

ജയ്പൂര്‍: ഇന്നലെ നടന്ന ഐപിഎല്‍ താരലേലത്തില്‍ ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരം യുവരാജ് സിംഗിനെ ആദ്യഘട്ടത്തില്‍ ആരും പരിഗണിച്ചിരുന്നില്ല. പിന്നീട് ലേലത്തിന്റെ അവസാന സമയത്താണ് ഒരു കോടി രൂപ അടിസ്ഥാന വില നല്‍കി മുംബൈ ഇന്ത്യന്‍സ് യുവിയെ സ്വന്തമാക്കിയത്.

ഇപ്പോല്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്താനായതില്‍ സന്തോഷം പ്രകടിപ്പിച്ച് യുവരാജ് സിംഗ് രംഗത്തെത്തിയിരിക്കുകയാണ്.

മുംബൈ കുടുംബാംഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിച്ച യുവി സീസണ്‍ തുടങ്ങാനായി കാത്തിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തു. മുംബൈ നായകന്‍ രോഹിത് ശര്‍മയോട് ഉടന്‍ കാണാമെന്നും രോഹിത് ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം ലേലത്തില്‍ യുവിയെ സ്വന്തമാക്കിയതിന്‌ശേഷം ഒരു കോടി രൂപക്കു തന്നെ യുവിയെ ടീമിലെടുക്കാനായത് ഐപിഎല്‍ ലേല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണെന്ന് പറഞ്ഞ് മുംബൈ ടീം ഉടമയായ ആകാശ് അംബാനി രംഗത്തെത്തിയിരുന്നു.

Top