ബി.സി.സി.ഐ ഐ.പി.എല്‍ 12ാം പതിപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു

BCCI

ന്യൂഡല്‍ഹി: ബി.സി.സി.ഐ ഐ.പി.എല്‍ 12-ാം സീസണിലെ പ്രാഥമിക റൗണ്ട് മത്സരക്രമം പ്രഖ്യാപിച്ചു. മാര്‍ച്ച് 23 മുതല്‍ മേയ് അഞ്ചു വരെയുള്ള മത്സരങ്ങളുടെ ഫിക്‌സ്ചറാണ് പുറത്തുവന്നിരിക്കുന്നത്.

ഫൈനല്‍ മേയ് 12ന് നടക്കുമെന്നാണ് സൂചന. എല്ലാ ടീമുകളും ഹോം ഗ്രൗണ്ടില്‍ 7 മത്സരങ്ങള്‍ വീതം കളിക്കുമെന്ന് ബി.സി.സി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഐ.പി.എല്ലിനു പിന്നാലെ ലോകകപ്പിനു തയ്യാറെടുക്കാന്‍ താരങ്ങള്‍ക്ക് മൂന്നാഴ്ച സമയം ലഭിക്കുന്ന തരത്തിലാണ് മത്സരക്രമം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.പ്ലേ ഓഫ്, ഫൈനല്‍ എന്നിവയുടെ തീയതികള്‍ ഇനിയും പ്രഖ്യാപിക്കാനുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകിയതിനാല്‍ മാര്‍ച്ച് 23 മുതല്‍ മുതല്‍ ഏപ്രില്‍ 5 വരെയുള്ള 17 മത്സരങ്ങളുടെ പട്ടിക മാത്രമായിരുന്നു ആദ്യം പുറത്തുവിട്ടിരുന്നത്.

Top