2019 ഐപിഎല്‍; ഉദ്ഘാടന മത്സരത്തില്‍ ധോണി കൊഹ്ലിപ്പടകള്‍ ഏറ്റുമുട്ടും

ന്യൂഡല്‍ഹി; 2019 ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സും ബാംഗ്ലൂരും എറ്റുമുട്ടും. മാര്‍ച്ച് 23നു ചെന്നൈയിലാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭ 2019 തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനം മുന്‍ നിര്‍ത്തിയാണ് രണ്ടാഴ്ചത്തെ മത്സരക്രമം മാത്രം പുറത്ത് വിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് തീയ്യതി വന്ന ശേഷം ആവശ്യമെങ്കില്‍ ഈ ഫിക്‌സ്ച്ചറുകള്‍ക്ക് മാറ്റം വരുത്തുവാനും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായി നിലനില്‍ക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്

Top