ഡൽഹിയെ പിടിച്ച് കെട്ടി ക​ലാ​ശ​പ്പോ​രി​ന് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്

വി​ശാ​ഖ​പ​ട്ട​ണം: ഐ​പി​എ​ല്‍ ട്വി​ന്‍റി20 ക​ലാ​ശ​പ്പോ​രി​ന് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത ഓവറിൽ 9 വിക്കറ്റിന് 147 റൺസ് എടുത്തു. ചെന്നെെക്കായി രവീന്ദ്ര ജഡേജ, ഹർഭജൻ സിങ്, ബ്രാവോ, ദീപക് ചഹാർ എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.

25 പന്തിൽ നിന്നും 38 റൺസെടുത്ത റിഷഭ് പന്താണ് ഡൽഹിയുടെ ടോപ് സ്കോറർ. കോളിൻ മൺറോ 27 റൺസെടുത്ത് പുറത്തായി. ശിഖർ ധവാൻ (14 പന്തിൽ 18 റൺസ്) ശ്രേയസ് അയ്യർ (18 പന്തിൽ നിന്ന് 13 റൺസ്), റൂഥർഫോർഡ് (12 പന്തിൽ 10 റൺസ്) കീമോ പൗൾ (7 പന്തിൽ 3 റൺസ്) എന്നിവർ‌ നിലയുറപ്പിക്കും മുന്നേ ക്രീസ് വിട്ടു. ചെന്നെെക്കായി ഇമ്രാൻ താഹിറും ഒരു വിക്കറ്റ് എടുത്തു.

ഞാ​യ​റാ​ഴ്ച​യാ​ണ് മും​ബൈ-​ചെ​ന്നൈ ഫൈ​ന​ല്‍. ചെ​ന്നൈ​യു​ടെ എ​ട്ടാം ഫൈ​ന​ലാ​ണി​ത്. 2015ലാ​ണ് ചെ​ന്നൈ​യും മും​ബൈ​യും അ​വ​സാ​നം ഫൈ​ന​ലി​ല്‍ ഏ​റ്റു​മ​ട്ടി​യ​ത്. അ​ന്ന് മും​ബൈ​യ്ക്കാ​യി​രു​ന്നു ജ​യം. 2013ലും 2010​ലും ഇ​രു ടീ​മു​ക​ളും ഫൈ​ന​ലി​ല്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യി​രു​ന്നു.

Top