ഐപിഎല്‍: കൊല്‍ക്കത്തയും വീണു, പിടിച്ചുകെട്ടാനാകാതെ ഹൈദരാബാദ്‌

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തുടര്‍ച്ചയായ മൂന്നാം ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് പന്ത് ബാക്കി നില്‍ക്കെ 5 പന്തിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.

139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് വിജയം അനായാസമായിരുന്നു. 44 പന്തില്‍ 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് ഹൈദരാബാദിന്റെ വിജയശില്‍പ്പി. വൃദ്ധിമാന്‍ സാഹ 24ഉം ഷക്കീബുല്‍ ഹസന്‍ 27ഉം റണ്‍സ് നേടി.

നേരത്തെ 8 വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 138 റണ്‍സെടുത്തത്. 34 പന്തില്‍ 49 റണ്‍സെടുത്ത ക്രിസ് ലിന്നിനൊഴികെ മറ്റാര്‍ക്കും കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയില്‍ തിളങ്ങാനായില്ല. ഏഴു ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു ലിന്നിന്റെ ഇന്നിങ്‌സ്. അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

നിധീഷ് റാണ 18 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് 29 റണ്‍സുമെടുത്തു. ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. സ്റ്റാന്‍ലെയ്ക്കും ഷക്കീബ് അല്‍ ഹസ്സനും രണ്ടു വീതം വിക്കറ്റെടുത്തപ്പോള്‍ സിദ്ധാര്‍ത്ഥ് കൗളിന്റെ സംഭാവനയായിരുന്നു ഒരു വിക്കറ്റ്.

Top