പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് 175 റണ്‍സ് വിജയലക്ഷ്യം

gale

ഇന്‍ഡോര്‍: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിന് 175 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് കെ.എല്‍ രാഹുലും ക്രിസ് ഗെയ്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പഞ്ചാബിനായി വെസ്റ്റ്ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കി. 40 പന്തില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സറുമുള്‍പ്പെടെ 50 റണ്‍സ് നേടി ഗെയില്‍ പുറത്തായി. കെ.എല്‍.രാഹുല്‍(24), യുവരാജ് സിംഗ്(14), കരുണ്‍ നായര്‍(23), അഷ്‌കര്‍ പട്ടേല്‍(13), മാര്‍കസ് സ്റ്റോയിനിസ്(29*), മായങ്ക് അഗര്‍വാള്‍(11) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.

മുംബൈക്കായി ജസ്പ്രീത് ബുംറ നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. മിച്ചല്‍ മക്ഗ്ലീഗന്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് മാര്‍ക്കണ്ഡെ, ബെന്‍ കട്ടിംഗ് എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.

Top