IPL 2017: Rana, Pandya pull off sensational chase for Mumbai Indians

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. നിതീഷ് റാണയുടെ (50) അതിവേഗ അര്‍ധസെഞ്ചുറിയും ഹാര്‍ദിക് പാണ്ഡ്യയുടെ അവസാന ഓവറിലെ മികച്ച പ്രകടനവുമാണ് മുംബൈ ഇന്ത്യന്‍സിന് ജയം സമ്മാനിച്ചത്.

മൂന്ന് സിക്സും നാലു ഫോറുമായി 29 പന്തില്‍നിന്നാണ് റാണ അര്‍ധസെഞ്ചുറി തികച്ചത്. ജയപ്രതീക്ഷ കൈവിട്ട മുംബൈയെ റാണ ഒറ്റയ്ക്കു ചുമലിലേറ്റുകയായിരുന്നു.

അവസാന നിമിഷത്തില്‍ റാണ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. അവസാന ഓവറില്‍ 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

പാര്‍ഥിവ് പട്ടേലും (30) ജോസ് ബട്‌ലറും (28) ചേര്‍ന്ന് മുംബൈക്ക് നല്ല തുടക്കം നല്‍കിയെങ്കിലും രോഹിത് ശര്‍മ (2) വന്നതുപോലെ മടങ്ങിയതും ക്രുനാല്‍ പാണ്ഡ്യക്കും (11) കീറന്‍ പൊള്ളാര്‍ഡിനും (17) കാര്യമായൊന്നും ചെയ്യാന്‍ കഴിയാതിരുന്നതും മുംബൈയുടെ വിജയപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. എന്നാല്‍ റാണയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞില്ല.

മനീഷ് പാണ്ഡെ പുറത്താകാതെ നേടിയ അര്‍ധസെഞ്ചുറിയാണ് (81) കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്രിസ് ലിനും (32) കൊല്‍ക്കത്ത നിരയില്‍ തിളങ്ങി.

Top