IPL 2017: MS Dhoni Trolls ‘Commentator’ On Live Television During RPS Vs MI Match

പൂനെ : എം.എസ് ധോണിയെ ഐ.പി.എല്ലിനിടെ വാക്കുകൊണ്ട് കുത്താന്‍ ശ്രമിച്ച മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണിന് താരം ഉരുളയ്ക്ക് ഉപ്പേരിയായി മറുപടി നല്‍കിയതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുന്നു.

പത്താം ഐ.പി.എല്ലില്‍ റൈസിംഗ് പൂനെ ജെയിന്റും മുംബൈയ് ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനിടയിലാണ് സംഭവം. കളിക്കിടെ പൂനെ താരം മനോജ് തിവാരിയോട് എം.എസിന്റെ ചെവിയില്‍ ഞാനാണ് മികച്ച ഗോള്‍ഫ് താരമെന്ന് പറയാമോ എന്ന് കമന്ററി ബോക്‌സിലിരുന്ന് പീറ്റേഴ്‌സണ്‍ ചോദിച്ചു. മറുപടിയായി ദീപക് ചാഹറിന്റെ അടുത്ത ബോള്‍ കഴിഞ്ഞ് പറയാമെന്ന് തിവാരി പറഞ്ഞു. ബോള്‍ കഴിഞ്ഞയുടന്‍ തിവാരി വാക്ക്പാലിച്ചു. വിക്കറ്റിന് പിന്നിലുള്ള ധോണിയോട്, കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നു അദ്ദേഹമാണ് നിങ്ങളേക്കാള്‍ മികച്ച ഗോള്‍ഫ് താരമെന്ന് തിവാരി പറഞ്ഞു.

പെട്ടെന്നു വന്നില്ലേ മറുപടി, പ്രേക്ഷകര്‍ മുഴുവന്‍ കേള്‍ക്കേ മൈക്രോഫോണിലൂടെ ധോണി പറഞ്ഞു.. ഇപ്പോഴും അയാളാണെന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ്. മറുപടി കേട്ട് ഇളിഭ്യനായ പീറ്റേഴ്‌സണ്‍ എന്നാല്‍ അത്രയെളുപ്പം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഇറ്റ് വാസ് റെഫറല്‍, ഇറ്റ് വാസ് റെഫറല്‍ എന്ന് അദ്ദേഹം പറയുന്നതാണ് പിന്നീട് കേള്‍ക്കുന്നത്.

2011ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ സഹീര്‍ഖാന്‍ പരിക്കേറ്റ് പിന്മാറിയതോടെ ബൗള്‍ ചെയ്യാന്‍ ധോണി നിര്‍ബന്ധിതനായിരുന്നു. അന്ന് ധോണിയുടെ പന്തില്‍ പീറ്റേഴ്‌സനെ വിക്കറ്റ് കീപ്പറായിരുന്ന ദ്രാവിഡ് പിടിച്ച് പുറത്താക്കുകയും ചെയ്തു. ഇതാണ് ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ ഏക വിക്കറ്റ്. പിന്നീടൊരിക്കലും ധോണി പന്തെറിഞ്ഞിട്ടില്ല.

Top