200 സിക്‌സറുകള്‍; ഐപിഎല്ലില്‍ പുതിയ റെക്കോഡുമായി ധോണി

dhoni_ipl

ചെന്നൈ: ഐപിഎല്ലില്‍ പുതിയ റെക്കോഡുമായ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ടൂര്‍ണമെന്റില്‍ 200 സിക്‌സറുകള്‍ നേടി എന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ധോണിയുടെ റിക്കാര്‍ഡ് നേട്ടം. ഈ കടമ്പ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ധോണി. വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍, ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്‌സ് എന്നിവരാണ് ധോണിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

Top