ഐപിഎല്‍ 11ാം സീസണിലേയ്ക്കുള്ള താരലേലം ജനുവരി അവസാനം ഗോവയില്‍

IPL

മുംബൈ : ഐപിഎല്‍ 11ാം സീസണിലേയ്ക്കുള്ള താരലേലം ജനുവരി അവസാനത്തോടെ നടക്കുമെന്ന് റിപ്പോര്‍ട്ട്.

ഗോവയായിരിക്കും ഇത്തവണത്തെ താരലേലത്തിന് വേദിയാവുക എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഗോവയ്ക്ക് പകരമായിട്ട് മറ്റൊരു വേദിയും ബിസിസിഐയുടെ പരിഗണനയിലുണ്ട്.

രണ്ട് വിദേശ താരങ്ങളടക്കം അഞ്ച് പേരെയാണ് ടീമുകള്‍ക്ക് നില നിര്‍ത്താന്‍ സാധിക്കുക.

താരലേലത്തില്‍ ടീമുകള്‍ക്ക് ആകെ ചിലവഴിക്കാനുള്ള പരമാവധി തുക 66 കോടിയില്‍ നിന്ന് 80 കോടിയിലേക്ക് ഉയര്‍ത്തിയിട്ടുമുണ്ട്.

വാതുവെയ്പ് വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട ചെന്നൈ സൂപ്പര്‍ കിംങ്‌സും രാജസ്ഥാന്‍ റോയല്‍സും ഇത്തണ തിരിച്ചെത്തുമെന്നതും പ്രത്യേകതയാണ്.

Top