തടാകത്തിനടിയിൽ ഐഫോൺ 11 പ്രോ അതിജീവിച്ചത് ഒരു മാസം

ഫോൺ ഉടമയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാളുടെ ഐഫോൺ 11 പ്രോ ശീതീകരിക്കപ്പെട്ട തടാകത്തിനടിയിൽ 30 ദിവസം കിടന്നു. ഈ ദിവസമത്രെയും തടാകത്തിനടിയിൽ കിടന്നിട്ടും ഈ ഹാൻഡ്‌സെറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നുള്ളതാണ് പ്രധാന കാര്യം. സസ്‌കാച്ചെവാനിലെ വാസ്‌കേഷ്യു തടാകത്തിലേക്കുള്ള ഐസ് ഫിഷിംഗ് യാത്രയ്ക്കിടെ കാനഡ നിവാസിയായ ആംഗി കരിയറിന് സ്മാർട്ട്‌ഫോൺ നഷ്ടപ്പെട്ടു. കാരിയർ ഒരിക്കലും ഇത് വീണ്ടും കാണുമെന്ന് കരുതിയിരുന്നില്ല.

പൂജ്യം താപനിലയിൽ തണുപ്പ് കൊണ്ടിട്ടും ഇത് നന്നായി പ്രവർത്തിക്കുന്നു. തോൽവി സമ്മതിക്കാതെ രണ്ട് പരാജയപ്പെട്ട വീണ്ടെടുക്കൽ ദൗത്യങ്ങൾക്ക് ശേഷം ഒടുവിൽ തടാകത്തിലെ മഞ്ഞുമലയിൽ നിന്ന് ഐഫോൺ 11 പ്രോ കണ്ടുപിടിക്കാനും അത് വീണ്ടെടുക്കാനും കാരിയറിന് സാധിക്കുകയുണ്ടായി. ഇനിയും ഉപയോഗിക്കേണ്ട ഐഫോൺ സംരക്ഷിക്കാനുള്ള ഒരു യഥാർത്ഥ ശ്രമത്തേക്കാൾ ഇത് ഒരു വെല്ലുവിളി നേരിട്ട ദൗത്യമായിരുന്നു.

പക്ഷേ, കാരിയറിനെ അതിശയിപ്പിച്ചുകൊണ്ട് ഒരു മത്സ്യബന്ധന ലൈനിൻറെ അറ്റത്ത് വരുന്ന ഒരു കാന്തം ഉപയോഗിച്ച് തടാകത്തിനടിയിൽ നിന്നും പുറത്തെടുക്കുകയും തുടർന്ന് ഈ ഐഫോൺ ചാർജ് ചെയ്യുകയും ചെയ്തു. ശേഷം സംഭവിച്ചത് അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച്ചയായിരുന്നു. അത് സാധാരണ രീതിയിൽ പ്രവർത്തിച്ചുതുടങ്ങി എന്നതായിരുന്നു കാര്യം.

ആപ്പിൾ സ്മാർട്ട്‌ഫോൺ 2019 ലാണ് പുറത്തിറങ്ങിയത്. ഐഫോൺ 11 പ്രോയും ഐഫോൺ 11 പ്രോ മാക്‌സും “ഒരു സ്മാർട്ട്‌ഫോണിലെ എക്കാലത്തെയും കഠിനമായ ഗ്ലാസ് സവിശേഷതയുമായാണ് വിപണിയിൽ വരുന്നത്. കൂടാതെ, ഇതിൻറെ വാട്ടർ റെസിസ്റ്റസിന് IP68 എന്ന് റേറ്റ്‌ ചെയ്തതാണ്. 4 മീറ്ററിൽ 30 മിനിറ്റ് വരെ റെസിസ്റ്റൻസ് എന്ന സവിശേഷതയാണ് വരുന്നതെങ്കിലും. ഇത്രയും ദിവസം തടാകത്തിനടിയിൽ അതിജീവിച്ച ഈ ഐഫോൺ തികച്ചും ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോൺ തന്നെയാണ് എന്ന കാര്യത്തിൽ തെല്ലും സംശയമില്ല. അതിനാൽ, അതി ശൈത്യമുള്ള എവിടെയെങ്കിലുമാണ് നിങ്ങൾ ജീവിക്കുകയാണെങ്കിൽ ഐഫോൺ 11 പ്രോ, ഐഫോൺ പ്രോ മാക്സ് എന്നിവ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും.

Top