ഐഫോണ്‍ എക്‌സ് ആര്‍ ഒക്ടോബര്‍ 26ന് ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും

പ്പിള്‍ ഐഫോണ്‍ എക്‌സ് ആര്‍ ഇന്ത്യയില്‍ പ്രീ ബുക്കിങ് ആരംഭിച്ചു. 64 ജിബി വാരിയന്റിന് 76,900 രൂപയാണ് വില വരുന്നത്. ഒക്ടോബര്‍ 26 മുതല്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും. ബ്ലാക്ക്, വൈറ്റ്, ബ്ലു, കോറല്‍, യെല്ലോ, റെഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, പേടിഎം മാള്‍, എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.

128 ജിബി സ്‌റ്റോറേജ് വാരിയന്റിന് 81,900 രൂപയും 256 ജിബി വാരിയന്റിന് 91,900 രൂപയുമാണ് വില. 1792×828 പിക്‌സല്‍ റെസൊല്യൂഷനില്‍ 6.1 ഇഞ്ച് റെറ്റിന എല്‍സിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 12 എംപി സിംഗിള്‍ ക്യാമറ ബാക്ക് വശത്തും 7 എംപി ട്രൂ ഡെപ്ത് ക്യാമറ ഫ്രണ്ടിലും ഉണ്ട്. ഡ്യുവല്‍ സിം സൗകര്യവും ഫേസ് ഐഡന്റിഫിക്കേഷന്‍ ഫീച്ചറും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top