ആപ്പിള്‍ ഐഫോണ്‍ XR 29,999 ലഭിക്കും

ഴിഞ്ഞ വര്‍ഷം 76,900 രൂപയ്ക്ക് (64 ജിബി സ്റ്റോറേജ് മോഡല്‍) ലോഞ്ച് ചെയ്ത ആപ്പിള്‍ ഐഫോണ്‍ XR കുറഞ്ഞ തുകയ്ക്ക് വാങ്ങാനാകും. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെയാണ് ഇത് ലഭ്യമാകുക. ഉദാഹരണത്തിന് നിങ്ങള്‍ ഐഫോണ്‍ XR നായി ഒരു പഴയ ഐഫോണ്‍ 8 (64 ജിബി) എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍, അധികമായി 12,000 രൂപ കിഴിവ് ലഭിക്കും. അതായത് ഐഫോണ്‍ XR 30,999 രൂപയ്ക്ക് ലഭിക്കും.

എക്‌സ്‌ചേഞ്ചിനായി നിങ്ങള്‍ക്ക് ഒരു ഐഫോണ്‍ 8 പ്ലസ് (64 ജിബി) ഉണ്ടെങ്കില്‍ 29,999 രൂപയ്ക്കും ഐഫോണ്‍ XR ലഭിക്കും. ആമസോണില്‍ നിലവിലെ ഉത്സവ ഓഫറായ 42,999 രൂപയ്ക്ക് 13,000 രൂപയാണ് എക്‌സ്‌ചേഞ്ച് കിഴിവ് നല്‍കുന്നത്. ഐഫോണ്‍ 6 പ്ലസ് (64 ജിബി) നല്‍കുകയാണെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫായി 5,200 രൂപയും ഐഫോണ്‍ XR ന് 37,799 രൂപ ഈടാക്കുകയും ചെയ്യും.

എന്നാലും, ഉപയോഗിച്ച ഫോണ്‍ പ്രവര്‍ത്തന നിലയിലല്ലെങ്കിലോ സ്‌ക്രീനില്‍ പോറലുകള്‍ ഉണ്ടെങ്കിലോ എക്‌സ്‌ചേഞ്ച് ഓഫര്‍ നിരസിക്കപ്പെടുമെന്ന് ആമസോണിന്റെ പോളിസിയില്‍ പറയുന്നുണ്ട്.

Top