ജിയോ ഓഫറുമായി ഐഫോണ്‍ X; 55 രാജ്യങ്ങളില്‍ ഫോണ്‍ ലഭ്യമായി തുടങ്ങി

ജിയോ ഓഫറോടു കൂടി ഐഫോണ്‍ X അവതരിപ്പിച്ചു.

ഒക്ടോബര്‍ 27 മുതല്‍ ആരംഭിച്ച ഐഫോണ്‍ Xന്റെ പ്രീ ഓര്‍ഡറില്‍ ഇന്ത്യ ഉള്‍പ്പെടെ 55 രാജ്യങ്ങളില്‍ ഫോണ്‍ ലഭ്യമായി തുടങ്ങി.

ബുക്കിങ്ങ് ആരംഭിച്ച് മിനിറ്റുകള്‍ക്കുളളില്‍ ആമസോണിലും ഫളിപ്കാര്‍ട്ടിലും സ്റ്റോക്ക് തീര്‍ന്നിരുന്നു.

ഐഫോണിന്റെ പത്താം വാര്‍ഷിക പതിപ്പിലാണ് ഐഫോണ്‍ X അവതരിപ്പിച്ചത്.

3ജി ഫേസ് ഐഡി, വയര്‍ലെസ് ചാര്‍ജ്ജിങ്ങ്, ഗ്ലാസ് ബ്ലാക്ക്, എഡ്ജ് ടൂ എഡ്ജ് സ്‌ക്രീന്‍ എന്നിങ്ങനെ നീളുന്നതാണ് ഫോണിന്റെ പ്രത്യേകത.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഫോണാണ് ഐഫോണ്‍ x.

ഐഫോണ്‍ Xന്റെ 64ജിബി വേരിയന്റിന് 89,000 രൂപയും, 256ജിബി വേരിയന്റിന് 1,02,000 രൂപയുമാണ്.

ഈ ഫോണിന്റെ ഏറ്റവും അടുത്ത എതിരാളിയാണ് ഗൂഗിള്‍ പിക്‌സല്‍ 2 XL

Top