നിരോധനം നീക്കാന്‍ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താനൊരുങ്ങി ആപ്പിള്‍

ചൈനയിലെ നിരോധനം നീക്കി വിപണി തിരിച്ച് പിടിക്കാനൊരുങ്ങി ആപ്പിള്‍. ക്വാല്‍കോമിന്റെ പകര്‍പ്പവകാശം ലംഘിച്ചുവെന്ന പേരിലാണ് ചൈനയില്‍ ഐഫോണ്‍ നിരോധിച്ചത്.

നിയമതര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താന്‍ ആപ്പിള്‍ തയാറാകുന്നത്. ഫോട്ടോയുടെ വലിപ്പം കുറക്കുന്നതിലും വിവിധ ആപ്പുകളിലേക്ക് മാറുന്നതിലും ക്വാല്‍കോമിന്റെ പകര്‍പ്പവകാശം ആപ്പിള്‍ ലംഘിച്ചുവെന്നാണ് പരാതി. ഇതിന്റെ പേരില്‍ ഐഫോണിന്റെ ചിലമോഡലുകളുടെ വില്‍പ്പന കോടതി വിലക്കിയിരുന്നു.

ഐഫോണ്‍ x s max, x s plus എന്നീ മോഡലുകളുടെ വില്‍പ്പനയാണ് ക്വാല്‍കോമിന്റെ പേറ്റന്റ് ലംഘിച്ചുവെന്ന പേരില്‍ കോടതി വിലക്കിയത്. നിരോധനത്തില്‍ നിന്ന് ഒഴിവായി വിപണി തിരിച്ചുപിടിക്കാനാണ് ഫോണില്‍ മാറ്റം വരുത്താന്‍ ആപ്പിള്‍ തയ്യാറാകുന്നത്.

Top