ഐ ഫോണിന്റെ പത്താം വാര്‍ഷികത്തില്‍ ഐ ഫോണ്‍ എക്‌സ് പുറത്തിറക്കുന്നു

കാലിഫോര്‍ണിയ: ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഐഫോണ്‍ എക്‌സ് ഇന്ന് എത്തും.

ഐഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ പുതിയ പതിപ്പ് പുറത്തിറക്കുന്നത്. കൂടാതെ ഐഫോണ്‍ 8, 8 പ്ലസ് എന്നിവയും അവതരിപ്പിക്കും.

5.8 ഇഞ്ചിന്റെ ഓഎല്‍ഇഡി ബെസല്‍ ലെസ് ഡിസ്‌പ്ലേ പ്രതീക്ഷിക്കുന്ന ഐഫോണ്‍ എക്‌സിന് മുന്‍ മോഡലുകളിലേത് പോലെ ഹോം ബട്ടണ്‍ ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരം.

പകരം ഡിജിറ്റല്‍ സാങ്കേതിക വിദ്യയായിരിക്കും ഫോണില്‍ ഉപയോഗിക്കുക. ടച്ച് ഐഡിക്ക് പകരം 3ഡി ഫേസ് ഡിറ്റക്ഷന്‍ ആയിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പിന്നിലും മുകളിലും താഴെയുമായി ക്രമീകരിച്ച ഡ്യുവല്‍ ക്യാമറയായിരിക്കും ഫോണിന് ഉണ്ടായിരിക്കുകയെന്നും സൂചനയുണ്ട്.

Top