ഐഫോണ്‍ X ഡിസ്‌പ്ലെ ; വ്യാപക പരാതിയുമായി ഉപഭോക്താക്കള്‍

പ്പിള്‍ ഐഫോണ്‍ X പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിട്ടതോടെ പരാതികളും ഉയര്‍ന്നു.

ആധുനിക സവിശേഷതകളുമായി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മികച്ചു നില്‍ക്കുന്ന ഐഫോണ്‍ Xന്റെ ഡിസ്‌പ്ലെക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.

വ്യത്യസ്തമായ ഡിസ്‌പ്ലെയുമായി വിപണിയിലെത്തിയ ഐഫോണ്‍ Xന്റെ സ്‌ക്രീനില്‍ ഗ്രീന്‍ ലൈന്‍ വരുന്നു എന്നാണ് ഉപഭോക്താക്കളുടെ പരാതി.

ഐഫോണ്‍ Xന്റെ കുറച്ചു ഹാന്‍ഡ്‌സെറ്റുകളിലാണ് ഡിസ്‌പ്ലെയില്‍ കുത്തനെയുള്ള ലൈന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതിനു മുന്‍പ് ഐഫോണ്‍ X സ്‌ക്രീന്‍ റെസ്‌പോണ്‍സീവ് അല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലും ഫെയ്‌സുബുക്കിലും പുതിയ പരാതിയുമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

Top