സാങ്കേതിക തകരാര്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്ന് ആപ്പിള്‍. . .

Apple

ഫോണ്‍ എക്‌സിലും, മാക്ബുക്ക് പ്രോയിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയെന്നും തുടര്‍ന്ന് ആപ്പിള്‍ സൗജന്യമായി തകരാര്‍ പരിഹരിച്ചു നല്‍കുമെന്നും റിപ്പോര്‍ട്ട്. ഐഫോണിലെ ടച്ചിലായിരുന്നു പ്രശ്‌നങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ടച്ച് ചെയ്യുമ്പോള്‍ ഫോണ്‍ കൃത്യമായി പ്രതികരിക്കുന്നില്ലെന്നതായിരുന്നു പ്രധാന പരാതി.

മാക്ബുക്ക് പ്രോയുടെ സ്റ്റോറേജിലായിരുന്നു പ്രശ്‌നം. സ്റ്റോറേജ് ഡ്രൈവിലെ തകരാര്‍ മൂലം ഡാറ്റ നഷ്ടമാകുന്നതാണ് പ്രോയിലെ പ്രധാന പ്രശ്‌നം. എന്നാല്‍ ഐഫോണ്‍ xs, ഐഫോണ്‍ XR തുടങ്ങിയ മോഡലുകളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല.

128 ജി.ബി, 256 ജി.ബി സ്റ്റോറേജുള്ള മോഡലുകളിലാണ് പ്രശ്‌നം കണ്ടെത്തിയത്. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെ വിറ്റഴിച്ച മാക്ബുക്ക് പ്രോയിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത്.

Top