ഐഫോണിലെ സെര്‍ച്ച് എഞ്ചിനായി ഭീമന്‍ തുക വാഗ്ദാനം ചെയ്ത് ഗൂഗിള്‍

Apple iphone

ഫോണ്‍ ഉപയോക്താക്കളുടെ സെര്‍ച്ച് എഞ്ചിനാകാനുള്ള അവകാശം ഗൂഗിള്‍ സ്വന്തമാക്കുന്നത് വന്‍ തുക മുടക്കി. 65,000 കോടി രൂപയാണ് സെര്‍ച്ച് എഞ്ചിനായി നിലനിര്‍ത്തുന്നതിന് ഗൂഗിള്‍ ഇത്തവണ നല്‍കുന്നതെന്നാണ് ബിസിനസ് ഇന്‍സൈഡറിന്റെ അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ഇത് 21,750 കോടി രൂപ ആയിരുന്നു. അടുത്ത വര്‍ഷം ഇത് 87,000 കോടിരൂപയിലേക്ക് എത്തിയേക്കാമെന്നാണ് ടെക് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

ആപ്പിളിന്റെ സഫാരി ബ്രൗസറില്‍ നിന്നും വോയിസ് സെര്‍ച്ച് സഹായിയായ സിരിയില്‍ നിന്നും ഉപയോക്താക്കള്‍ നടത്തുന്ന ഓരോ സെര്‍ച്ചും കണക്കാക്കിയാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നതെന്നാണ് ഗോള്‍ഡ്മാന്‍ സാഷിന്റെ അനലിസ്റ്റായ റോഡ് ഹാള്‍ പറയുന്നത്.

ആന്‍ഡ്രോയിഡ് ഫോണുകളാണ് വിപണിയില്‍ ഭൂരിഭാഗമെങ്കിലും ഗൂഗിളില്‍ എത്തുന്ന ട്രാഫിക്കിന്റെ വലിയൊരളവും ഐഫോണുകളില്‍ നിന്നാണെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഗൂഗിളാണ് ഐഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിലെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനെങ്കിലും സിരി വഴിയുള്ള സെര്‍ച്ചുകള്‍ക്ക് ബിങും കമ്പനി ഉപയോഗിക്കുന്നുണ്ട്.

Top